https://kazhakuttom.net/images/news/news.jpg
Obituary

സിനിമാ നടൻ തിലകന്‍റെ മകൻ ഷാജി തിലകന്‍ അന്തരിച്ചു


തിരുവനന്തപുരം: നടൻ തിലകന്റെ മൂത്തമകൻ ഷാജി തിലകൻ (55) അന്തരിച്ചു. സീരിയൽ നടനായിരുന്നു. അച്ഛനെ പോലെയോ അനിയന്മാരായ ഷമ്മി, ഷോബി എന്നിവരെ പോലെയോ അഭിനയത്തിൽ ശോഭിക്കാൻ ഷാജിക്കായില്ല. ഷാജി കൂടുതലും സീരിയലുകളിലാണ് തിളങ്ങി നിന്നത്. 1998 ൽ സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം' എന്ന സീരിയലിൽ ഒരു ചെറിയ വേഷം ചെയ്ത് തുടക്കം സീരിയൽ രംഗത്തു തുടക്കം കുറിച്ചെങ്കിലും നിർഭാഗ്യവശാൽ ആ സീരിയൽ പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് ഷാജി അപ്പോളോ ടയേഴ്സ് ജീവനക്കാരനായി. 2014-ൽ മഴവിൽ മനോരമയിൽ 'അനിയത്തി' എന്ന പരമ്പരയിലെ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.

സിനിമാ നടൻ തിലകന്‍റെ മകൻ ഷാജി തിലകന്‍ അന്തരിച്ചു

0 Comments

Leave a comment